ഏഴ് അല്‍ഭുത നഗരങ്ങള്‍ക്കായുള്ള പട്ടികയില്‍ ദോഹയും

ലോകത്തെ ഏഴ് അല്‍ഭുത നഗരങ്ങളെ തെരഞ്ഞെടുക്കാനുളള അവസാന പട്ടികയില്‍ ദോഹയും. 220 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 1200 നാമനിര്‍ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 നഗരങ്ങളുടെ അവസാന പട്ടികയിലാണ് ദോഹ ഇടം പിടിച്ചത്. ‘ന്യൂ സെവന്‍ വണ്ടേഴ്സ് ഫൗണ്ടേഷന്‍’ സംഘടിപ്പിക്കുന്ന വോട്ടെടുപ്പില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദോഹ മാത്രമാണ് അവസാന പട്ടികയിലുള്‍പ്പെട്ടത്. ലോകത്തെ ഏഴ് അല്‍ഭുത നഗരങ്ങളുടെ തെരഞ്ഞെടുപ്പിന് ഇനി രണ്ട് എലിമിനേഷന്‍ റൗണ്ട് കൂടിയുണ്ട്. ഡിസംബര്‍ ഏഴിനാണ് ഏഴ് നഗരങ്ങളുടെ പേര് പ്രഖ്യാപിക്കുക. ദോഹക്ക് പുറമെ മുബൈ, മെക്സികോ സിറ്റി, ബാങ്കോക്, ഇസ്തംബൂള്‍, ലണ്ടന്‍, സോള്‍, ബൈറൂത്ത് തുടങ്ങിയ നഗരങ്ങളാണ് 21 അംഗ പട്ടികയിലുളളത്. അടുത്ത ഘട്ട തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുവര്‍ ഒക്ടോബര്‍ ഏഴിന് മുമ്പാണ് വോട്ട് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha