ഒരേ ഗ്രൂപ്പിലെ മറ്റു കമ്പനികള്‍ക്കിടയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാം

സൗദി തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ഒരേ കമ്പനികളിലെ വിദേശികള്‍ക്ക് ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് ഉദാരമാക്കിക്കൊണ്ടുള്ള നിയമത്തിന് മന്ത്രാലയം അംഗീകാരം നല്‍കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പൊതുജനങ്ങളില്‍ നിന്നും സ്ഥാപന ഉടമകളില്‍ നിന്നും അഭിപ്രായശേഖരണം നടത്തിയാണ് നിയമത്തിന് അംഗീകാരം നല്‍കിയതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലൈ 28 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
ഒരേ നമ്പറിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളിക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം അതേ ഗ്രൂപ്പിലെ മറ്റു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാണ് നിയമം അനുവദിക്കുന്നത്. അതേസമയം മാറുന്ന സ്ഥാപനം നിതാഖാത്തിന്റെ വ്യവസ്ഥയനുസരിച്ച് വിദേശി തൊഴിലാളികളെ എടുക്കാനുള്ള യോഗ്യത പൂര്‍ത്തിയാക്കിയിരിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്ത സ്ഥാപനത്തിലെ വിദേശികള്‍ക്കും മറ്റു സ്ഥാപനങ്ങളിലേക്ക് മാറാനുള്ള ഇളവും പുതിയ നിയമത്തിലുണ്ട്.
ഇത്തരം സാഹചര്യത്തില്‍ തൊഴിലാളി രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha