എല്‍.ഇ.ഡി. സംവിധാനത്തോടുകൂടിയ ട്രാഫിക് സിഗ്‌നല്‍

ട്രാഫിക് സിഗ്‌നലുകളില്‍ നിലവിലുള്ള യൂണിറ്റുകള്‍ മാറ്റി ഹാലൊജന്‍ ബള്‍ബുകളോടുകൂടിയ എല്‍.ഇ.ഡി. സംവിധാനം സ്ഥാപിക്കുന്നു. വൈദ്യുതി ലാഭിക്കുന്നതിനായാണിത്. ബള്‍ബുകള്‍ മാറ്റുന്നതിന്റെ ആദ്യഘട്ടജോലികള്‍ ആരംഭിച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.
എമിറേറ്റിലെ ട്രാഫിക് സിഗ്‌നലുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് എല്‍.ഇ.ഡി. സംവിധാനത്തിലേക്കുള്ള മാറ്റമെന്ന് ട്രാഫിക് ഏജന്‍സി സി.ഇ.ഒ. മൈത്ത ബിന്‍ ഉദായ് പറഞ്ഞു. പുതിയ എല്‍.ഇ.ഡി. വെളിച്ച സംവിധാനം സ്ഥാപിക്കുകവഴി വൈദ്യുതി ഉപഭോഗം 55 ശതമാനംവരെ കുറച്ചുകൊണ്ടുവരാന്‍ കഴിയും. പ്രതിവര്‍ഷം ഒമ്പത് ലക്ഷം ദിര്‍ഹം ഇതുവഴി ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല വിളക്കുകളില്‍നിന്നുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് വികിരണവും കുറയ്ക്കാനാകും. ദീര്‍ഘകാലത്തെ പ്രവര്‍ത്തനക്ഷമതയുള്ള യൂണിറ്റുകളാണ് പുതുതായി സ്ഥാപിക്കുന്നതെന്നും മൈത്ത ബിന്‍ ഉദായ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha