ദേശീയ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന് കുവൈത്ത് മന്ത്രിസഭ

രാജ്യത്തിന്റെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്.
തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്വബാഹിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് താക്കീത് നല്‍കിയത്. രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ മന്ത്രിസഭ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സന്നദ്ധ സംഘങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്‍െറ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ ദേശീയ പൗരത്വം അര്‍ഹിക്കുന്നുള്ളൂ. പൗരത്വ നിയമം ഇക്കാര്യം നിഷ്കര്‍ഷിക്കുന്നുണ്ട് -മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍െറയും ഭരണഘടനയുടെയും മറ്റു ദേശീയ സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങളെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്നും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ളെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശം നടത്തിയതിന് പ്രതിപക്ഷ പ്രമുഖന്‍ മുസല്ലം അല്‍ബര്‍റാകിനെ ജയിലിലടച്ചത് രാജ്യത്ത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുവില്‍ ആറ് ദിവസത്തിനുശേഷം ബര്‍റാകിനെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍െറ മുന്നറിയിപ്പ്.
അതിനിടെ, പൗരത്വം റദ്ദാക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തത്തെി. രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരില്‍ പൗരത്വം റദ്ദാക്കുമെന്ന സര്‍ക്കാറിന്റെ ഭീഷണി യഥാര്‍ഥത്തില്‍ ഭീരുത്വമാണെന്ന് മുന്‍ എം.പി മുബാറക് അല്‍വഅ്ലാന്‍ ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാറിന്‍െറ ഇത്തരം മുന്നറിയിപ്പുകള്‍ ജനാധിപത്യ വിരുദ്ധമാണെന്നും അത് വിലവെക്കില്ളെന്നും മുസല്ലം അല്‍ബര്‍റാക് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ പിടിച്ചുകെട്ടാനുള്ള ഇത്തരം നീക്കങ്ങള്‍ വിലപ്പോവില്ളെന്ന് വലീദ് അല്‍തബ്തബാഇ പറഞ്ഞു.
https://www.facebook.com/Malayalivartha