ലോകത്തിലെ ഏറ്റവും മികച്ച ഹൈവേകള്‍ യു.എ.ഇ.യിലേത്

ലോകത്തിലെ ഏറ്റവും മികച്ച ഹൈവേ പാതകള്‍ യു.എ.ഇ.യിലേത്. വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധപ്പെടുത്തിയ ഗ്ലോബല്‍ കോംപിറ്ററ്റിവ്‌നെസ് റിപ്പോര്‍ട്ട് ആണ് യു.എ.ഇ. റോഡുകളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നത്. 147 രാജ്യങ്ങളെ പിന്തള്ളിയാണ് യു.എ.ഇ. ഒന്നാംസ്ഥാനം നേടിയത്. ഒമാനും ഫ്രാന്‍സും രണ്ടാം സ്ഥാനം പങ്കിടുന്നു. പാതകളുടെ ഗുണനിലവാരവും ദൈര്‍ഘ്യവുമാണ് യു.എ.ഇ.യുടെ മികച്ച സ്‌കോറിങ്ങിന് സഹായകമായത്.
ഫോറം നടത്തിയ സര്‍വേയില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്‌കോറുകളാണ് റോഡുകള്‍ക്ക് നല്‍കുന്നത്. ഇതുപ്രകാരം യു.എ.ഇ. റോഡുകള്‍ 6.6 പോയന്റ് സ്വന്തമാക്കി. രണ്ടാംസ്ഥാനം പങ്കിടുന്ന ഒമാന്‍, ഫ്രാന്‍സ് എന്നിവ 6.4 പോയന്റ് നേടി. 6.3 സ്‌കോര്‍ ചെയ്ത പോര്‍ച്ചുഗല്‍ തൊട്ടുപിറകിലുണ്ട്. ഹോങ്കോങ്, ഓസ്ട്രിയ, സിംഗപ്പുര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പോയന്റ് നില 6.2 ആണ്. ഗിനിയ, റുമാനിയ, യുെക്രെയിന്‍ തുടങ്ങിയവയാണ് റോഡുകളുടെ ഗുണനിലവാരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha