പ്രകൃതി വിരുദ്ധ ലൈംഗികതയ്‌ക്കുശേഷം എട്ടു വയസുകാരനെ കൊലപ്പെടുത്തിയയാൾക്ക് വധശിക്ഷ യൂ എ ഇ ൽ നടപ്പിലാക്കി

ബാലൻ ഉബൈദ സെദ്ഖി(എട്ട്)യെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർദാൻ സ്വദേശി നിദാൽ ഇൗസ്സ അബ്ദുല്ല അബു അലി(49)ന്റെ വധശിക്ഷ നടപ്പിലാക്കി. ഇന്ന് (വ്യാഴം) രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയായിരുന്നു കഴിഞ്ഞ വർഷം ഒാഗസ്റ്റ് 15ന് പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നത്.
2016 ൽ നടന്ന കേസിൽ ഒരു വർഷത്തിനുള്ളിൽ ശിക്ഷ നടപ്പാക്കി യൂ എ ഇ. 2016 മേയ് 20നു വൈകിട്ട് ആറിന് ഷാർജ വ്യവസായമേഖലയിലെ പിതാവിന്റെ ഗ്യാരേജിനടുത്ത് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദുബായ് അൽ വർഖ ഏരിയയിൽ നിന്ന് പിറ്റേന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു പ്രതി. മദ്യപിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്ക് മേൽ ചുമത്തിയിരുന്നത്.
ഉബൈദിനെ ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷം കൊലപ്പെടുത്തിയതായി പ്രതി നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വസമ്മതത്താലെ തന്റെ കൂടെ കാറിൽ പോന്നതാണെന്നുമായിരുന്നു പ്രതിയുടെ മൊഴി. താൻ മാനസിക രോഗിയാണെന്നും ചെയ്തു പോയതൊന്നും ഒാർമയില്ലെന്നും പ്രതി പിന്നീട് നടന്ന വിചാരണക്കിടെ കോടതിയിൽ പഞ്ഞതു കോടതി പരിഗണിച്ചില്ല. വധശിക്ഷയ്ക്ക് ആരും എതിരല്ലായിരുന്നുവെന്നും എെകകണ്ഠ്യേനയുള്ള തീരുമാനമായിരുന്നുവെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉബൈദയുടെ രക്ഷിതാക്കൾക്ക് പ്രതി 21,000 ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിരുന്നു.
ഇന്ത്യയിലെയും യൂ എ ഇ യിലെയും നിയമങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന്റെ ചർച്ചയിലാണ് പ്രവാസി സമൂഹം.
https://www.facebook.com/Malayalivartha

























