യു.എ.ഇയുടെ ചൊവ്വാ ദൗത്യം സ്വദേശി വിദഗ്‌ധര്‍ നയിക്കും

ചൊവ്വാ ഗ്രഹത്തിലേക്ക് ആളില്ലാപേടകം അയക്കാന്‍ വിദഗ്‌ധരായ സ്വദേശികളെ പരിശീലിപ്പിച്ചെടുക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും പ്രഖ്യാപിച്ചു. 2021 ലാണ് ചൊവ്വാ ഗ്രഹത്തിലേക്ക് പേടകം അയക്കാന്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ട പിന്തുണ ദൗത്യസംഘത്തിന് നല്‍കണമെന്ന് രാജ്യത്തെ സര്‍ക്കാര്‍ വകൂപ്പുകളോട് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
ബഹിരാകാശ ശാസ്‌ത്രത്തില്‍ വിദഗ്‌ധരായവരെ വാര്‍ത്തെടുക്കുന്നതിനാണ് ആദ്യ പരിഗണന. പദ്ധതിക്കായി നടന്ന യോഗത്തില്‍ പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. ലോകത്തു നടക്കിന്നതും നടന്നിട്ടുള്ളതുമായ വിജയിച്ചതും പരാജയപ്പെട്ടതുമായ ബഹിരാകാശ ദൗത്യങ്ങള്‍ പരിശോധിച്ച് പഠിക്കാനും വിലയിരുത്താനും അദ്ദേഹം ദൗത്യസംഘത്തോട് പറഞ്ഞു.
മനുഷ്യകുലത്തിന് ശാസ്‌ത്രീയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ രാജ്യം പ്രാപ്‌തമാണെന്ന് തെളിയിക്കാനുള്ള അവസരമാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഉപപ്രധാനമന്ത്രിയായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha