Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... അഴിമതിക്കേസ് 645 കോടി നല്‍കി ഒതുക്കി

29 NOVEMBER 2017 02:55 PM IST
മലയാളി വാര്‍ത്ത

സൗദി രാജകുമാരനെതിരായ അഴിമതിക്കേസ് ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍(ഏകദേശം 645 കോടി രൂപ) വാങ്ങി ഭരണകൂടം ഒത്തുതീര്‍ത്തതായി റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതെബ് ബിന്‍ അബ്ദുള്ളയെ ഇരുകൂട്ടരും അംഗീകരിച്ച ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയ മിതെബ് താന്‍ അഴിമതി നടത്തിയതായി സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നൂറ് ബില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയെന്ന കേസില്‍ സൗദി രാജകുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ 201 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ മൂന്ന് പേര്‍ കൂടി സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും ഉടന്‍ തന്നെ ഇവരെ വിട്ടയയ്ക്കുമെന്നുമാണ് വിവരം.

അഴിമതിക്കെതിരെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റി ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പണാപഹരണം, 2009ലെ ജിദ്ദ വെള്ളപ്പൊക്ക നിവാരണം എന്നിവയിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നുമാണ് വിവരം.

എന്നാല്‍, ഭരണകൂടത്തില്‍ തന്റെ അപ്രമാധിത്വം ഉറപ്പിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കമാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ തെളിയുന്നതെന്ന് വിമര്‍ശനമുണ്ട്. സൗദി കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാലിനെയും മുന്‍ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രണ്ട് മക്കളെയും അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (18 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (44 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends