പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാത്തതിനാല്‍ യാത്രക്കാര്‍ ആശങ്കയില്‍

പാസ്‌പോര്‍ട്ട് പുതുക്കാന്‍ മാസങ്ങളായി അപേക്ഷ നല്‍കിയിട്ടും ഇതുവരെയും പുതുക്കി നല്‍കാത്തതിനാല്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുകള്‍ ഇല്ലാത്തതാണ് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതിനു കാരണം.
ചെറിയ പെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ചു വന്നപ്പോള്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങിയവരാണ് കുടുങ്ങിയത്. എന്നാല്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാനുള്ള സൗകര്യം ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha