Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ബഹ്റൈനിലെ ഫ്ലാറ്റിൽ തുങ്ങി മരിച്ച ജിനിയുടെ മരണം. ജിനിയെ വിദേശത്തെത്തിച്ചു ചതിവിൽപെടുത്തിയ മിനി അറസ്റ്റിൽ. സംഭവത്തിൽ ദുരൂഹതകളേറെ.

06 DECEMBER 2017 07:03 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

കൊടുങ്ങല്ലൂർ; ബഹ്റൈനിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ട യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇവരെ വിദേശത്തേക്കു കൊണ്ടുപോയ ബഹ്റിനില്‍ പ്രവാസിയായ ചാലക്കുടി കൊമ്പിടിഞ്ഞിമാക്കല്‍ സ്വദേശിനിയായ മിനിയെ നാട്ടുകാർ തടഞ്ഞുവച്ചതിനെ തുടർന്ന് പോലീസെത്തി അറസ്റ്റു ചെയ്തു. ഇവർ തന്നെയാണ് മൃതദേഹം ഇവിടെ എത്തിച്ചതും. പുല്ലൂറ്റ് ചാപ്പാറ പറുക്കാരൻ ആന്റണിയുടെ ഭാര്യയും കാച്ചപ്പിള്ളി ജോസിന്റെ മകളുമായ ജിനിയാണ് (30) മരിച്ചത്.ബ്യൂട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞ് രണ്ടര ലക്ഷം രൂപ മിനിയ്ക്ക് നല്‍കി ഈ വര്‍ഷം ജൂലൈ 21 നാണ് ജിനി ബഹ്റിനില്‍ എത്തിയത്. എന്നാല്‍ കരാർ പ്രകാരമുള്ള ജോലിയല്ല ജിനിയ്ക്ക് കിട്ടിയത്ത്. പകരം ഹോട്ടലിലായിരുന്നു ജോലി ലഭിച്ചത്.
ബന്ധുക്കളുടെ ആവശ്യപ്രകാരം മരണശേഷം ജിനിയുടെ മൃതദേഹവുമായി നാട്ടിലെത്തിയത് മിനിയാണ്. കഴിഞ്ഞ ദിവസം മൃതദേഹത്തോടൊപ്പം വന്ന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് മുങ്ങാന്‍ ശ്രമിച്ച മിനിയെ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം മരണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ മിനിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് മരണകാരണം വ്യക്തമാക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവരെ പിന്നീട് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. മിനിയുടെ അമ്മയും മക്കളും സ്ഥലത്തെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും ജിനിയുടെ ബന്ധുക്കള്‍ വഴങ്ങിയില്ല.
മിനിക്ക് കൊടുക്കുവാൻ രണ്ടര ലക്ഷം രൂപ പാലരിൽ നിന്നായി ജിനി കടം വാങ്ങുകയായിരുന്നു. 4 മക്കളുള്ള കുടുംബം ഭർത്താവിന്റെ വരുമാനം ഒന്നിനും തികയില്ല. കൂടാതെ കടബാധ്യതകളും. ഒരുപാടു പ്രതീക്ഷകളോടെ പ്രവാസ ജീവിതം കൊതിച്ചു. ചെന്നപ്പോൾ ജോലി വേറെ പറഞ്ഞ ശമ്പളമില്ല. മറ്റു ചില ജോലികൾ കൂടി പണത്തിനു വേണ്ടി ചെയ്യാൻ നിർബന്ധിച്ചപ്പോൾ ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കേണ്ടി വന്നു.
മരണത്തിൽ സംശയമുണ്ടെന്നു ബന്ധുക്കൾ അറിയിച്ചതോടെ പോസ്റ്റ്മോർട്ടം ചെയ്ത. അസ്വഭാവിക മരണത്തിന് കേസെടുത്തതായി എസ്ഐ കെ.ജെ.ജിനേഷ് പറഞ്ഞു. ജിനിയുടെ സംസ്കാരം നടത്തി. മക്കൾ: അലീന, ആൽബി, ആൽവിൻ, ആൽഫിയ.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു താമസ സ്ഥലമായ ഗുദൈബിയയിലെ ഫ്ലാറ്റില്‍ ജിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബഡ്റൂമിലെ സീലിംഗ് ഫാനിലായിരുന്നു ജിനിയെ തൂങ്ങിമറിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് ബഹ്റിനിലുള്ള സഹോദര ഭാര്യയേയും മാനമയിലെ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന കൂട്ടുകാരിയെയും വിളിച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് ജിനി പറഞ്ഞിരുന്നു.
കാര്യം തിരക്കിയപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നായിരുന്നു മറുപടി. ഇവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ ജിനി കൂട്ടാക്കിയില്ല. സംശയം തോന്നിയ സഹോദര ഭാര്യ ഉടന്‍ ജിനി താമസിക്കുന്ന ഫ്ലാറ്റിലേക്ക് തിരിച്ചു. ഗുദൈബിയിലെ ഫ്ലാട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് ഇവര്‍ അകത്ത് കയറിയപ്പോള്‍ ജിനി തൂങ്ങിമരിച്ച നിലയിലായിരുന്നു.
നാട്ടിലെത്തിയ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇടവക ദേവാലയമായ ചാപ്പാറ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. മക്കൾ: അലീന, ആൽബി, ആൽവിൻ, ആൽഫിയ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends