കിഷ് ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യു എ ഇയിലും

ഇറാനിലെ കിഷ് ദ്വീപില്‍ ഇന്ന് പുലര്‍ച്ചെ 5.30നുണ്ടായ 5.6 മാഗ്നിറ്റിയൂഡ് ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായതായി താമസക്കാര്‍ പറഞ്ഞു. കിഷില്‍ നിന്ന് 30 മൈല്‍ അകലെ ഇന്ന് പുലര്‍ച്ചെ 5.30നാണ് ഭൂകമ്പമുണ്ടായത്. ഉറങ്ങുകയായിരുന്നവര്‍ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉണര്‍ന്നു. താമസ സ്‌ഥലങ്ങളിലെ കസേരകളും പാത്രങ്ങളും ചെറുതായി ചലിച്ചത് കണ്ടതിനെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിന്ന് താഴെയിറങ്ങി. എവിടെയും നാശനഷ്‌ടമോ, ആളപായമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha