പത്താംതരം തുല്യതാപരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ മൂന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ദുബായ് കെ.എം.സി.സി. അല്‍ ബറാഹ ആസ്ഥാനത്ത് ആരംഭിച്ചു.
ഏഴാംതരം പാസായവര്‍ക്ക് ഈ കോഴ്‌സ് മുഖേന പത്താംതരം സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയുമെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ , ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു. ദുബായ് എന്‍.ഐ. മോഡല്‍ സ്‌കൂളിലാണ് പരീക്ഷ സെന്റര്‍. പാഠ പുസ്തകങ്ങളുടെ വിലയടക്കം കോഴ്‌സ് ഫീ 650 ദിര്‍ഹമാണ്. ഫീസ് ഒന്നിച്ചോ 2015 മാര്‍ച്ചിന് മുന്‍പായി മൂന്ന് തവണയായോ അടക്കാം. രജിസ്റ്റര്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് ഫോട്ടോ, ഏഴാം തരം പാസായെന്ന് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (ടി.സി. അല്ലെങ്കില്‍ സ്‌കൂളില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്) എന്നിവ നല്‍കണം. ഫീസ് അടയ്ക്കുന്നതിനും ഫോറം പൂരിപ്പിക്കുന്നതിനും കെ.എം.സി.സി. ഓഫീസില്‍ സൗകര്യം ഉണ്ടെക്ക് മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ.സാജിദ് അബൂബകര്‍, സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha