Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും.. രാമേട്ടനെ രക്ഷിക്കാൻ പ്രമുഖ വ്യവസായി സികെ മേനോനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസി സംഘടനകളും രംഗത്ത്!!

31 DECEMBER 2017 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

നീണ്ട ദുരിത ജീവിതത്തിനുശേഷം മലയാളികളുടെ പ്രിയപ്പെട്ട പ്രവാസി അറ്റലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകുന്നു. ലോകമെങ്ങുമുള്ള മലയാളികളെ സന്തോഷത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് അറ്റ്‌ലസിന്റെ ജയില്‍ മോചനം സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്നത്. അടുത്തയാഴ്ച്ചയോടുകൂടി രാമചന്ദ്രന്റെ ജയില്‍ മോചനത്തിനായുള്ള വാതില്‍ തുറക്കുമെന്നാണ് അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സൂചന. പ്രമുഖ വ്യവസായി സികെ മേനോനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസി സംഘടനകളും ചേര്‍ന്നു നടത്തുന്ന സംയുക്ത  നീക്കം വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

വായ്പകള്‍ കുടിശ്ശികയായതോടെയാണ് വലിയ കടക്കാരനായി മാറി കേസുകളില്‍പ്പെട്ട് അറ്റ്ലസ് രാമചന്ദ്രന്‍ അഴിക്കുള്ളിലാകുന്നത്. ജയിലില്‍ ആയതോടെ ബിസിനസ് എല്ലാം താറുമാറായി കടത്തില്‍ നിന്ന് കടത്തിലേയ്ക്ക് അറ്റലസ് ഗ്രൂപ്പ് കൂപ്പികുത്തി. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ജയില്‍മോചിതനായാല്‍ തന്റെ എല്ലാ ആസ്തിയും വിറ്റ് കടംവീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്‍. താന്‍ ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചുവരുമെന്നും ആദ്യകാലത്തെല്ലാം കാണാന്‍ പോകുന്നവരോട് അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹം ജയില്‍ മോചിതനായാല്‍ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീര്‍പ്പിന് കൂടുതല്‍ ഗുണകരമാകുമെന്ന് വായ്പ നല്‍കിയ ബാങ്കുകളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നു എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് അവരും രാമചന്ദ്രന്റെ മോചനത്തിന് സമ്മതം അറിയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. ഇടക്കാലത്ത് പ്രവാസി വ്യവസായി ബി. ആര്‍ ഷെട്ടി രാമചന്ദ്രന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കടം വീട്ടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി അദ്ദേഹം പിന്‍വാങ്ങുകരയായിരുന്നു.

ഇതിനിടെ രാമചന്ദ്രന്റെ അവസ്ഥയും ജയിലില്‍ മോശമായി. രോഗങ്ങള്‍ കൂടി. ടിവി കാണാന്‍പോലും താല്‍പര്യമില്ലാതെ ജയിലി്ല്‍ സ്വയം ഒതുങ്ങിക്കൂടുന്ന സ്ഥിതിയിലായി അദ്ദേഹം. ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളിലൂടെ അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയാറാകുമെന്നാണ് കരുതപ്പെടുന്നത്.

രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായന്മാരില്‍ ഒരാളായിരുന്ന രാമചന്ദ്രന്റെ പതനം പെട്ടെന്നായിരുന്നു. ഇടയ്ക്കിടെ കേരളത്തിലെത്തുമ്പോഴും അദ്ദേഹത്തെ പ്രമുഖരും സംഘടനാസാരഥികളും കാത്തുനിന്നിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരന്‍.

വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രന്‍ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കില്‍ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എന്‍.ആര്‍.ഐ. ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഗള്‍ഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങള്‍ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടമുറപ്പിച്ച അറ്റ്‌ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തില്‍ കുെവെത്തിലായിരുന്നു ആരംഭം.

പിന്നീട് അസൂയ വളര്‍ത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളര്‍ച്ച. യു.എ.ഇ. യിലെ ഷാര്‍ജ, അബുദാബി, റാസല്‍െഖെമ, അല്‍ ഐന്‍ എന്നീ നഗരങ്ങളില്‍ നിരവധി ഷോറൂമുകള്‍ക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാല്‍പതോളം വിദേശ ഷോറൂമുകള്‍. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകള്‍. സ്വര്‍ണ വിപണിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രന്‍ കയ്യടക്കുന്നത്.

1988 ല്‍ മലയാള സിനിമയില്‍ ചരിത്രം കുറിച്ച ‘വൈശാലി” എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളുടെയും നിര്‍മ്മാതാവായിരുന്നു. അക്കാലത്ത് സിനിമാ മേഖലയില്‍ ഇദ്ദേഹം അറിയപ്പെട്ടത്‌ െവെശാലി രാമചന്ദ്രന്‍ എന്ന പേരിലായിരുന്നു. ആനന്ദ െഭെരവി, അറബിക്കഥ, സുകൃതം, മലബാര്‍ വെഡ്ഡിങ്, ഹരിഹര്‍നഗര്‍ 2, തത്ത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമ സംവിധാനം ചെയ്തു. ജുവലറി ബിസിനസില്‍ നിന്നു മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രന്‍ മസ്‌കറ്റില്‍ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി.

ഇതിനിടെയാണ് സഹായഹസ്തവുമായി സികെ മേനോന്‍ എത്തുന്നതും കൂടെ ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളും വരുന്നതും. അദ്ദേഹം ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങള്‍ വിറ്റുതീര്‍ക്കേണ്ട ഗതികേടും കുടുംബത്തിനുണ്ടായി.

യു.എ.ഇ. സര്‍ക്കാരിനെയും ബാങ്കുകളെയും വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന് പരമാവധി ശിക്ഷ നല്‍കണമെന്ന് വിചാരണ നടക്കുന്ന കേസില്‍ ബാങ്കുകള്‍ക്കുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ നടത്തിയിരുന്നു..അതായത് മരണശിക്ഷ വിധിക്കണമെന്ന്. ഇത് മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ മോചനം സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (52 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends