എച്ച്.ഡി.എഫ്.സി. ബാങ്കിന് ദുബായ് ഓഫീസ്

ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന ബാങ്കായ എച്ച്.ഡി.എഫ്.സി. പ്രവാസികള്‍ക്കായി ദുബായില്‍ ഓഫീസ് തുറക്കുന്നു. ബാങ്കിന് ഇന്ത്യയ്ക്ക് പുറത്തുള്ള മൂന്നാമത് ശാഖയാണിത്. റീട്ടെയില്‍ ബാങ്കിങ് ഒഴികെയുള്ള സേവനങ്ങളാണ് ദുബായ് ശാഖയിലുള്ളത്.
ദുബായ് ഫിനാന്‍ഷ്യല്‍ സെന്ററിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ പത്ത് ബില്യണ്‍ ഡോളര്‍ ബിസിനസ്സില്‍ 35 ശതമാനം യു.എ.ഇ.യില്‍ നിന്നുള്ളതാണെന്നും ഇതില്‍ 65 ശതമാനം ദുബായില്‍ നിന്നാണെന്നും ബാങ്കിന്റെ ട്രഷറി ഗ്രൂപ്പ് ഹെഡ് ആഷിഷ് പാര്‍ഥസാരഥിയും ഇക്വിറ്റീസ് ഗ്രൂപ്പ് ഹെഡ് അഭയ് അയ്മയും അറിയിച്ചു.
ബഹ്‌റൈനും ഹോങ്കോങ്ങിനും ശേഷമാണ് ദുബായില്‍ ഓഫീസ് തുറക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി ബാങ്കിന്റെ വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുക എന്നതിനൊപ്പം നാട്ടിലെ അക്കൗണ്ടുകള്‍ സംബന്ധിച്ച കാര്യങ്ങളും ഇവിടെ വെച്ച് നിര്‍വഹിക്കാനാകും. ജി.സി.സി. രാജ്യങ്ങളിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളുമായും ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് അവര്‍ വിശദീകരിച്ചു. 2,231 നഗരങ്ങളിലായി ഇപ്പോള്‍ ബാങ്കിന് 3,488 ശാഖകളും 11,426 എ.ടി.എമ്മുകളുമുണ്ട്.
https://www.facebook.com/Malayalivartha