നിരോധിച്ച മരുന്നുകള്‍ കൊണ്ടുവരരുത് - അംബാസഡര്‍

യുഎ.ഇ.യിലേക്കുവരുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ. ഇന്ത്യന്‍ എംബസി. യു.എ.ഇ.യില്‍ നിരോധിച്ചിട്ടുള്ള മരുന്നുകളുടെ പട്ടികയിലുള്‍പ്പെടുന്ന ഒന്നും ഇങ്ങോട്ടുള്ള യാത്രാ വേളയില്‍ കയ്യില്‍ കരുതരുതെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം പറഞ്ഞു. യാത്രാവേളയില്‍ കയ്യില്‍ കൊണ്ടുവരുന്ന സാധനങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവ് യാത്രചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയയ്ക്കുന്ന പാര്‍സലുകള്‍തുറന്ന് പരിശോധിച്ചശേഷമേ യാത്രതിരിക്കാവൂ എന്നും സ്ഥാനപതി പറഞ്ഞു.
അബുദാബി വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളിയുവാവ് പോലീസ് പിടിയിലായതിന്റെ പശ്ചാത്തലത്തിലാണിത്. നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി ഇദ്ദേഹത്തെ പുറത്ത് വിട്ടെങ്കിലും ഈ സംഭവം വിരല്‍ചൂണ്ടുന്ന പല കാര്യങ്ങളുണ്ട്. ഷാര്‍ജയിലുള്ള കൂട്ടുകാരനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് നാട്ടില്‍നിന്ന് ഒരു പരിചയക്കാരന്‍ കൊടുത്തയച്ച പൊതിയില്‍ മയക്ക് മരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഷിജു അറസ്റ്റിലായത്.
യു.എ.ഇ.യില്‍ നിരോധിച്ച മരുന്നുകളില്‍ ചിലത് ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നിയമപരമായിത്തന്നെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ലാഘവത്തോടെ കാണരുതെന്നും യു.എ.ഇയിലേക്ക് വരുന്ന ഇന്ത്യക്കാരോടായി ടി.പി.സീതാറാം പറഞ്ഞു. ദുബായ് കസ്റ്റംസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണമായ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടുവരാനുള്ള അനുമതിയുണ്ടെങ്കിലും അതിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha