വേട്ടപ്പരുന്തുകളുടെ സൗന്ദര്യ മത്സരം അടുത്തമാസം

സപ്തംബര്‍ 10 മുതല്‍ 13 വരെ അബുദാബിയില്‍ വേട്ടപ്പരുന്തുകളുടെ സൗന്ദര്യമത്സരം നടക്കും.
എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ്ബ് ചെയര്‍മാനും പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഭരണ പ്രതിനിധിയുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വത്തില്‍ അബുദാബി ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ മത്സരങ്ങള്‍ അരങ്ങേറും. സൗന്ദര്യ മത്സരങ്ങളോടൊപ്പം വ്യത്യസ്തയിനം പരുന്തുകളുടെ പ്രദര്‍ശനവും വില്‍പനയുമെല്ലാം സംഘടിപ്പിക്കും.
മുന്‍ വര്‍ഷങ്ങളിലെല്ലാം ലക്ഷണമൊത്ത പരുന്തുകള്‍ ലക്ഷക്കണക്കിന് രൂപയ്ക്കാണിവിടെ വിറ്റുപോയിട്ടുള്ളത്. ഒപ്പം അറബ് പരമ്പരാഗത കലാരൂപങ്ങള്‍, സംഗീതം, നൃത്തം എന്നിവയെല്ലാം മേളയുടെ ആകര്‍ഷണങ്ങളാണ്.
https://www.facebook.com/Malayalivartha