അബുദാബിയില്‍ അടുത്തമാസം അന്താരാഷ്ട്ര ശ്വാനപ്രദര്‍ശനം

ഒമ്പതാമത് അന്താരാഷ്ട്ര ശ്വാനപ്രദര്‍ശനം സപ്തംബര്‍ 10,11,12,13 തീയതികളില്‍ അബുദാബിയില്‍ നടക്കും. അബുദാബി ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനങ്ങളുടെ ഭാഗമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം.
ജി.സി.സി. രാജ്യങ്ങളിലേയും പ്രധാനമായും യു.എ.ഇ.യിലേയും നൂറിലധികം ആളുകളാണ് തങ്ങളുടെ വേട്ടനായ്ക്കളുമായി മത്സരങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ലോകത്തിലെ പലഭാഗത്ത് നിന്നുമുള്ള ശ്വാനപ്രേമികള്‍ മത്സരങ്ങള്‍ കാണാനായെത്തും. പ്രദര്‍ശനത്തിന്റെഭാഗമായി പരമ്പരാഗതമായ മത്സരങ്ങളും നടത്തുമെന്ന് പ്രദര്‍ശന സംഘാടകസമിതി തലവന്‍ ഹമദ് അല്‍ ഖാനേം പറഞ്ഞു. അറേബ്യന്‍ വേട്ടപ്പട്ടികളുടെ വ്യത്യസ്തമായ രൂപവും സ്വഭാവവുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന മത്സരത്തിന് വിധിനിര്‍ണയത്തിനായെത്തുന്നത് ആസ്‌ത്രേലിയയിലെ സലൂക്കി ക്ലബ്ബില്‍നിന്നുള്ള കാത്തി സ്മിത്താണ്.
മത്സരത്തില്‍ പങ്കെടുക്കുന്ന പട്ടികളുടെ വേട്ടയാടാനുള്ള കഴിവ് പരിശോധിക്കാനുള്ള പ്രത്യേകമത്സരങ്ങള്‍ സപ്തംബര്‍ 13-ന് ഉച്ചയ്ക്ക് ഒരുമണിമുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. ശ്വാനന്മാരെക്കൊണ്ടുള്ള വേട്ടയാടല്‍ അറബ് സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. അതിനാല്‍ തന്നെ ഈ പ്രദര്‍ശനം പുതുതലമുറയ്ക്ക് തങ്ങളുടെ പാരമ്പര്യത്തെ കൂടുതല്‍ അടുത്തറിയാന്‍കൂടിയുള്ള അവസരമായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha