യുഎഇയില്‍ ഇനി സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ എളുപ്പം

യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നിര്‍ബന്ധ വ്യവസ്ഥയായി മാറിയ സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ഏറെ എളുപ്പം. ഏറ്റവും സുരക്ഷിത രാജ്യമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭ നിര്‍ദേശിച്ച നടപടി ക്രമം ഫെബ്രുവരി നാല് മുതലാണ് പ്രാബല്യത്തില്‍ വരിക. അപേക്ഷകരുടെ രാജ്യത്തോ അല്ലെങ്കില്‍ അഞ്ചുവര്‍ഷമായി താമസിച്ചു വരുന്ന രാജ്യത്തെയോ യു.എ.ഇ എംബസി, വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങില്‍ നിന്ന് ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.
ഏറെ കാലമായി യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് പുതിയ വിസക്ക് വേണമെന്നിരിക്കട്ടെ. അബൂദബി പൊലീസില്‍ നിന്നോ ദുബൈ പൊലീസില്‍ നിന്നോ സാക്ഷ്യപത്രത്തിന് അപേക്ഷിക്കാം. https://www.dubaipolice [1]. gov.ae/ wps/portal/ home/ services/ individ ualservicescontent/ goodconduct certificatecatalog... എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അബൂദബി പൊലീസില്‍ നിന്ന് ലഭിക്കാന്‍ https://www.abudhabi.ae/ [2] portal/public/en/ citizens/ work-and-employment-topic/ job-search/ / good-conduct-certificate-from-adp; jsessionid ... എന്ന ലിങ്കും. ദുബൈ പൊലീസ് ആപ്പ് മുഖേനയും അപേക്ഷ നല്‍കാം. വെറും അഞ്ചു മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാവുന്നതാണ് അപേക്ഷാ പ്രക്രിയ.
പേരും എമിറേറ്റ്‌സ് ഐഡി നമ്പറും നല്‍കി അപേക്ഷ ആരംഭിക്കാം. 220 ദിര്‍ഹമാണ് യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികളുടെ അപേക്ഷാ ഫീസ്. രാജ്യത്തിനു പുറത്തു നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതെങ്കില്‍ 320 ദിര്‍ഹം ഫീസ് നല്‍കണം. പോലീസ് ഒഫീസുകളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ ഉച്ചക്ക് രണ്ടര വരെ നേരിട്ടു ചെന്നും അപേക്ഷ സമര്‍പ്പിക്കാം. അന്വേഷണങ്ങള്‍ക്ക് 901നമ്പറില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha

























