ദുബായില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച എമിറേറ്റ്‌സ് വിമാനം എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കി

ദുബായില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച എമിറേറ്റ്‌സ് എയര്‍ലൈനിന്റെ വിമാനം എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് ലോഗന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ 367 യാത്രക്കാരും 19 ജീവനക്കാരുമുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് അപകടമൊന്നുമില്ല. ഒരു മിനിറ്റ് കൊണ്ടു തന്നെ തീ അണച്ച് വിമാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ബോയിങ് 777-3 ഇ.കെ. 237 വിമാനത്തിനായിരുന്നു തകരാര്‍ സംഭവിച്ചത്. തകരാറു കാരണം ബോസ്റ്റണില്‍ നിന്നുള്ള വിമാനത്തിന്റെ യാത്ര 12 മണിക്കൂറോളം വൈകി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha