വാഹനങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ചാല്‍ 500 റിയാല്‍ പിഴ

വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നവര്‍ 500 റിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് ദോഹ മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് മന്ത്രാലയം എല്ലാവരും നിന്നെ വീക്ഷിക്കുന്നു എന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് നഗര സൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നതിനും പൊതു ഇടം മലിനമാക്കുന്നതിനുമുള്ള പിഴശിക്ഷയെ കുറിച്ച് ജനങ്ങളെ ബോധവത്‌ക്കരിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ മാലിന്യം ഉപേക്ഷിച്ചാലും 500 റിയാല്‍ പിഴയൊടുക്കണം. കൂടാതെ ക്‌ളീനക്‌സോ മറ്റോ ഉപേക്ഷിക്കുന്നതി പിടിക്കപ്പെട്ടാല്‍ 200 റിയാലും ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിച്ചാല്‍ 100 റിയാലും പിഴ കൊടുക്കണം. കാഴ്‌ചയ്‌ക്ക് അഭംഗിയുണ്ടാക്കുന്ന തരത്തില്‍ വസ്‌ത്രം ഉണക്കാനിട്ടാല്‍ 300 റിയാല്‍ പിഴ ഒടുക്കേണ്ടി വരും.. ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിച്ചാല്‍ 100 റിയാലാണ് പിഴ. നിശ്ചയിക്കപ്പെട്ട സ്ഥലത്തല്ലാതെ വാഹനം കഴുകിയാലും 100 റിയാല്‍ പിഴ നല്‍കണം. കാമ്പയിന്റെ ഭാഗമായി വ്യാപക ബോധവത്‌ക്കരണത്തിനൊപ്പം കര്‍ശന ശിക്ഷ നടപടികളും സ്വീകരിക്കും. പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് പൊതുജനത്തിന്റെ കൂടി ബാധ്യതയാണ്.
സമൂഹത്തില്‍ വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതോടൊപ്പം വൃത്തി ഹീനമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് ഈ കാമ്പയിനിലൂടെ ബോധവത്‌ക്കരിക്കും.
https://www.facebook.com/Malayalivartha