സൗദിയിലെത്തുന്ന വീട്ടുജോലിക്കാർ ഇതറിയണം; ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ തീരുമാനങ്ങളുമായി സൗദി

ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ തീരുമാനങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് സൗദി. പ്രൊബേഷൻ കാലാവധി വിജയകരമായി പൂർത്തിയാക്കിയില്ലെങ്കിൽ വീട്ടുജോലിക്കാർക്ക് സ്വദേശങ്ങളിലേക്കു മടങ്ങിപ്പോകാം. ഇത് നിർബന്ധമാക്കുകയാണ് അധികൃതർ.
മറ്റു തൊഴിലാളികളെ പോലെ ഗാർഹിക തൊഴിലാളികളും വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ജോലിചെയ്യുന്നതിന് സമ്മതിക്കാത്തവരെയും ആരോഗ്യ വ്യവസ്ഥകൾ പൂർണമല്ലാത്തവരെയും റിക്രൂട്ട് കമ്പനികൾ സ്വന്തം ചിലവിൽ സ്വദേശങ്ങളിലേക്കുതിരിച്ചയക്കണമെന്നാണ് വ്യവസ്ഥ. പകരം അതേ ശമ്പളത്തിൽ വേറെ തൊഴിലാളികളെ സ്വന്തം ചിലവിൽ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾ തൊഴിലുടമകൾക്ക് എത്തിക്കുകയും വേണം. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് കരാറിൽ അനുശാസിക്കുന്ന നിശ്ചിത സമയത്തിനകംതന്നെ ബദൽ തൊഴിലാളികളെ എത്തിക്കുകയും വേണം.
https://www.facebook.com/Malayalivartha

























