പുകവലിക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങൾക്കൊരു മുട്ടൻ പണി വരുന്നുണ്ട്

ദിനംപ്രതി പുതിയ പുതിയ നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കുന്ന ദുബായ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത് പുകവലിക്കാരെയാണ്. ദുബായില്‍ സിഗരറ്റ് കത്തിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് ഇനി മുതൽ പിഴയടയ്‌ക്കേണ്ടി വരിക.
പൊതുസ്ഥലങ്ങളില്‍ പുക വലിക്കുന്നവര്‍ക്കും പാര്‍ക്കിലോ ദുബായ് റോഡിലോ തെരുവിലോ മറ്റ് പൊതുനിരത്തുകളിലോ സിഗരറ്റു കുറ്റികള്‍ വലിച്ചെറിയുന്നവര്‍ക്കും ഈ പിഴ ബാധകമാണ്.
നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. വാഹനമോടിക്കുമ്പോഴും ദുബായിയില്‍ ഷോപ്പിങ്ങും മറ്റും നടത്തുമ്പോഴും ഒക്കെ സിഗററ്റിനെ അകറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























