Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മസ്‌ക്കറ്റില്‍ നാലിനം ഹെര്‍ബല്‍ മരുന്ന് ഉല്പന്നങ്ങളുടെ വിപണനം നിരോധിച്ചതായി ആരോഗ്യമന്ത്രാലയം

22 JANUARY 2018 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

മസ്‌ക്കറ്റില്‍ നാലിനം ഹെര്‍ബല്‍ മരുന്ന് ഉല്‍പന്നങ്ങളുടെ വിപണനം നിരോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഷാര്‍ക്ക് എക്‌സ്ട്രാറ്റ് ടാബ്‌ലെറ്റ്‌സ്, വിമാക്‌സ് കാപ്‌സൂള്‍സ്, കാമാഗ്ര ഓറല്‍ ജെല്ലി, ഡ്രാഗണ്‍ ഡിലേ സ്‌പ്രേ എന്നിവയുടെ വില്‍പനക്കാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ റുബായി അറിയിച്ചു.

ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തു ഇവയില്‍ അടങ്ങിയതാണ് നിരോധത്തിന് കാരണം. പ്രകൃതിദത്ത ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ എന്ന് പറഞ്ഞാണ് ഇവ വിപണനം നടത്തുന്നത്. എന്നാല്‍, ലബോറട്ടറി തല പരിശോധനയില്‍ മരുന്നിന്റെ കൂട്ടില്‍ രാസവസ്തുവിന്റെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. ഇവയുടെ ഒപ്പമുള്ള ലീഫ്‌ലെറ്റിലും മറ്റും രാസവസ്തുവിന്റെ സാന്നിധ്യം പ്രതിപാദിച്ചിട്ടില്ല. ഇത് വാണിജ്യതട്ടിപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്ന വിഷയമാണെന്നും ഡോ. മുഹമ്മദ് അല്‍ റുബായി പറഞ്ഞു.
സ്ലൈഡ്‌നാഫില്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് മൂന്ന് ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയത്. വയാഗ്രയില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സ്ലൈഡന്‍ഫെല്‍. ഒന്നിലധികം പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ഈ രാസവസ്തു. ഒപ്പം ചിലതരം ഹൃദ്രോഗങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇത് ഗുരുതരമായ പ്രതിപ്രവര്‍ത്തനത്തിനും കാരണമാകും.

നൈട്രേറ്റ്‌സ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്ന ഹൃദ്രോഗികള്‍ ഈ രാസവസ്തു അടങ്ങിയ മരുന്ന് കഴിക്കുന്ന പക്ഷം രക്തസമ്മര്‍ദം കുറയാനും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യും. അതിനാല്‍, ഏറ്റവും അപകടകരമായ വഞ്ചനകളില്‍ ഒന്നായാണ് ഇതിനെ കാണുകയെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

സുരക്ഷിതമല്ലാത്തതും വിശ്വസിക്കാന്‍ കൊള്ളാത്തതുമായ മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മരുന്നുകളെ കുറിച്ച് അറിവ് പകരാന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഒരു പേജ് നീക്കിവെച്ചിട്ടുണ്ട്. ഒമാനില്‍ വിതരണം നിരോധിച്ച മരുന്നുകളെ കുറിച്ച വിവരങ്ങള്‍ ചിത്രസഹിതം  moh.gov.om/ar_OM/web/dgpadc/-10 എന്ന വെബ്‌പേജില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (23 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (59 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends