ഫുജൈറയില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഫുജൈറയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഫുജൈറ റോള്‍ ദാനയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. രാവിലെ ഉണര്‍ന്ന മാതാവ് തീപിടിത്തം കണ്ട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ഫുജൈറ ദിബ്ബയില്‍നിന്നുള്ള രക്ഷാദൗത്യസംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും തീപിടിത്തം അറിയാന്‍ വൈകിയതിനാല്‍ കുട്ടികള്‍ മരിച്ചിരുന്നു.
വീടിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. അല്‍ സുറൈദി കുടുംബത്തിലാണ് ദുരന്തമുണ്ടായത്. നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ച കുട്ടികളില്‍ അഞ്ച് വയസ്സുകാരായ സാറയും സുമയ്യയും ഇരട്ടകളാണ്. കുട്ടികളുടെ മൃതദേഹം ദിബ്ബ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.40നാണ് മാതാവ് തിപിടിത്ത വിവരം അറിയിച്ചതെന്ന് ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഗാനിം ആല്‍ കഅബി പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























