ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക് ; യാത്രക്കാരനെ വഴിമധ്യേ ഇറക്കിവിടുന്നവർക്കൊരു മുട്ടൻ പണി വരുന്നുണ്ട്

മസ്കത്ത്: കരാര്‍ പ്രകാരം യാത്രക്കാരനെ കയറ്റുകയും യാത്രാമധ്യേ പുതിയ ദീര്‍ഘദൂര യാത്രക്കാരനെ കാണുമ്പോൾ വണ്ടിയിലുള്ള ആളെ ഇറക്കിവിടുന്ന നിരവധി സംഭവങ്ങള്‍ നമ്മൾ കേട്ടിട്ടുണ്ട്.എന്നാൽ അവർക്കെല്ലാം പണികിട്ടാനായി പോകുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ അറിയിക്കുന്നത്. എന്താണെന്നല്ലേ?..... യാത്രക്കാരന് പറഞ്ഞ സ്ഥലത്തെത്തിക്കാതെ അകാരണമായി വഴിമധ്യേ യാത്ര അവസാനിപ്പിക്കുന്ന ടാക്സികള്‍ക്ക് ഇനി പണം നല്‍കേണ്ടതില്ല എന്നാണ് പുതിയ കര ഗതാഗത നിയമപ്രകാരം ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിക്കുന്നത്.
യന്ത്രത്തകരാറ് മൂലമോ ഡ്രൈവറുടെ വ്യക്തിപരമല്ലാത്ത കാരണങ്ങള്‍ നിമിത്തമോ യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നാല്‍ യാത്ര ചെയ്തത് വരെയുള്ള നിരക്ക് നല്‍കണമെന്നും മന്ത്രാലയം അറിയിക്കുന്നു. ടാക്സി യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന നിർദ്ദേശങ്ങളാണ് ഇതിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത്.
21- 60 പ്രായമുള്ളവരായിരിക്കണം ഡ്രൈവര്‍മാര്‍. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ശാരീരിക ഫിറ്റ്നസ് ഉള്ളവര്‍ക്ക് പ്രായപരിധി നീട്ടിനല്‍കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ മദ്യമോ മയക്കുമരുന്നോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടയാളാണെങ്കില് ടാക്സി ഒാടിക്കാന്‍ യോഗ്യതയുണ്ടാവില്ല. സ്വകാര്യ കമ്പനിയില്‍ 600 റിയാലിൽ കുടുതല്‍ മാസ ശമ്പളം കിട്ടുന്നവര്‍ക്ക് ടാക്സി ഒാടിക്കാന്‍ അനുവാദമുണ്ടാവില്ല. ടാക്സി ഡ്രൈവര്‍മാര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസ് നല്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തിരിക്കണം. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. വാഹനത്തില്‍ പുകവലിക്കാന്‍ പാടില്ല തുടങ്ങിയ നിയമങ്ങളും പുതിയ ഉത്തരവിലുണ്ട്.
ടാക്സികളില്‍ മീറ്റര്‍ സ്ഥാപിക്കണമെന്നും അതിന്റെ കൃത്യത ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. ട്രാക്കിങ് സംവിധാനവും ടാക്സികളില്‍ ഒരുക്കണം. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും മുന്‍ സീറ്റിലും ഡ്രൈവറുടെ സീറ്റിന് പിന്നിലും സ്ഥാപിക്കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha

























