ദുബായിയെ ഭീതിയിലാഴ്ത്തി " പൊടിക്കാറ്റ് "; പ്രത്യേക ജാഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതര്‍

ദുബായ്: യുഎഇ യില്‍ പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും ഉണ്ടാകും .
താപനില 15 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്നു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കാനാണ് നിര്‍ദ്ദേശം. ചില സ്ഥലങ്ങളില്‍ 10 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. പുലര്‍ച്ചെ തുടങ്ങിയ തണുപ്പ് കാറ്റ് വൈകീട്ടും തുടര്‍ന്നു. ചിലസ്ഥലങ്ങളില്‍ നേരിയ മഴയും ലഭിച്ചു.
സാധാരണ സ്ഥലങ്ങളില്‍ 10 മുതല്‍ 15 വരെയും മലനിരകളില്‍ ഏഴ് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് താപനില രേഖപ്പെടുത്തിയത്.
അതെ സമയം ഇന്നലെ സൗദിയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ് അടിച്ചതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. മേഖലയില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ച നന്നേ കുറഞ്ഞു. അറാറിലെ മുസാഇദിയ, ഫൈസലിയ ഡിസ്ട്രിക്റ്റുകളില്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകള്‍ വീണതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























