മൂർച്ചയുള്ള ആയുധങ്ങളുമായുള്ള യാത്രയ്ക്ക് വിലക്കുമായി യു എ ഇയുടെ പുതിയ ഭരണപരിഷ്‌കാരം

ദുബായ്: മൂർച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള യാത്ര തടഞ്ഞു കൊണ്ട് ദുബായിയിലെ പുതിയ ഭരണപരിഷ്‌കാരം. ഇനി മുതൽ കത്തി പോലുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടു വരുന്നവര്‍ക്ക് യു എ ഇയില്‍ വന്‍ തുക പിഴ ഈടാക്കുമെന്നു അധികൃതർ അറിയിച്ചു. കത്തിയും വാളും ബാറ്റണും പോലെയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവര്‍ക്കു എതിരെയാണ് നടപടി എടുക്കുക. ദുബായ് പൊലീസ് നേരിട്ടാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ നല്‍കിയിരിക്കുന്നത്.
30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്. ഇതു കൂടാതെ ഇത്തരം ആയുധങ്ങള്‍ കൊണ്ടുവരുന്നതിനു പിടിലാകുന്നവര്‍ക്ക് മൂന്നുമാസത്തേക്ക് ജയില്‍ ശിക്ഷ നല്‍കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.
ദുബായ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയത്. കായിക പ്രേമികള്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റേഡിയങ്ങളിലേയ്ക്ക് കൊണ്ടു വരാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























