ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നു; ഖത്തറുമായി കൂടുതൽ പ്രശ്നങ്ങൾക്കില്ലെന്ന് യു.എ.ഇ

ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികൾക്ക് അവസാനിക്കാൻ സാധ്യത തെളിയുന്നു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് അയല്‍ രാജ്യമായ ഖത്തറുമായി ഇനി കൂടുതല്‍ പ്രശ്നങ്ങൾക്കില്ലെന്ന് മുതിര്‍ന്ന യു.എ.ഇ സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യു.എ.ഇ വിമാനങ്ങള്‍ ഖത്തർ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് യാത്രാവിമാനങ്ങളെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞിരുന്നു. എന്നാൽ ഖത്തറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തങ്ങളുടെ സൈനിക വിമാനങ്ങള്‍ സൗദി അറേബ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമ പാതയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് യു.എ.ഇ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























