അബുദാബിയില്‍ എട്ട് പുതിയ പാര്‍ക്കുകള്‍ വരുന്നു

അബുദാബി മുനിസിപ്പാലിറ്റി ബനിയാസ് കേന്ദ്രീകരിച്ച് പാര്‍ക്കുകള്‍ നിര്‍മിക്കുന്നു. ആദ്യഘട്ടത്തില്‍ എട്ട് പാര്‍ക്കുകളാണ് നിര്‍മിക്കുക. ഇതില്‍ നാലെണ്ണത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.
2017 അവസാനത്തോടെ മുഴുവന്‍ പാര്‍ക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. വിനോദത്തിനുള്ള ഉപാധികള്‍ നിറച്ച് കൂടുതല്‍ പച്ചപ്പുള്ള പാര്‍ക്കുകളാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കായി നൂതന സജ്ജീകരണങ്ങളുള്ള കളിസ്ഥലവും നിര്‍മിക്കും. 307,176 ചതുരശ്രമീറ്റര്‍ വലിപ്പമാണ് പാര്‍ക്കിന് കണക്കാക്കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha