പുതിയ തൊഴിൽ നിയമവുമായി സൗദി; ഇനി ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ശമ്പളം തുല്യം

പുതിയ തൊഴിൽ നിയമവുമായി സൗദി അറേബ്യ. ഇനി മുതൽ ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും കിട്ടുന്ന വേതനം തുല്യമായിരിക്കും. സ്ത്രീക്കും പുരുഷനും സമത്വം ഉറപ്പു വരുത്തുന്ന പുതിയ തൊഴിൽ നിയമാവലി തൊഴിൽ സാമൂഹ്യ വികസന മന്ത്രി ഡോ. അലി അൽ ഗഫീസ് അംഗീകരിക്കുകയായിരുന്നു. ചെറിയ മാറ്റങ്ങൾ മാത്രമാണ് പഴയ തൊഴിൽ നിയമാവലിയിൽ നിന്നും വരുത്തിയിരിക്കുന്നത്.
ഇതോടൊപ്പം സ്വദേശി വനിതകളുടെ മറ്റു പല പ്രശ്നങ്ങൾക്കും പരിഹാരമാകുകയാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനും പദ്ധതിയായിട്ടുണ്ട്. ഒരേ ജോലി ചെയ്യുന്ന സ്ത്രീ- പുരുഷ ജീവനക്കാരുടെ ശമ്പളം തുല്യമായിരിക്കണമെന്നതാണ് ദേദഗതികളിൽ പ്രധാനം. വനിതാ ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനു സൗദി മാനവ വിഭവ ഡവലപ് മെന്റെ് ഫണ്ട് പ്രത്യേക പദ്ധതി തയ്യാറാക്കി.
ജോലി സ്ഥലത്തേക്കും തിരിച്ചു മുള്ള സ്വദേശി വനിതകളുടെ യാത്ര ചിലവിന്റെ 80 ശതമാനവും ഈ ഫണ്ടിൽ നിന്നെടുക്കുന്ന തരത്തിലാണ് പദ്ധതി. യാത്ര പ്രയാസം നേരിടുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വദേശി വനിതകള്‍ ജോലി ഉപേക്ഷിച്ച് പോകുന്നതായി പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























