ദുബായിയും ഒമാനും കറങ്ങിയത് ' സൈക്കിളിൽ ' ; തിരിച്ചുപോകാന്‍ ഇനി രണ്ടുനാളുകൾ ബാക്കി

ജോലിയ്ക്കിടയിൽ അവധിയെടുത്തു കറങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഒരു സഞ്ചാരിയുടെ വേറിട്ട യാത്രയാണ് ഇവിടെ ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ജൂലിയന്‍ എന്ന ഒാസ്ട്രിയന്‍ സഞ്ചാരിയാണ് ആ വേറിട്ട യാത്രികൻ.
ദുബൈയും ഒമാനും കറങ്ങാനുള്ള ലക്ഷ്യവുമായി നാട്ടില്‍നിന്ന് സൈക്കിളുമായാണ് ജൂലിയന്‍ വിമാനം കയറിയത്. ആദ്യമെത്തിയ ദുബൈ രണ്ടുദിവസം കൊണ്ടുതന്നെ ജൂലിയന്‍ മടുത്തു. അംബരചുംബികളായ കെട്ടിടങ്ങളും നഗരക്കാഴ്ചകളുമൊക്കെ മനസ്സിന് പിടിക്കാതിരുന്നതോടെ സൈക്കിളെടുത്ത് ഒമാനിലേക്ക് വിട്ടു. കഴിഞ്ഞ ആറാഴ്ചയായി വിവിധഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. തിരിച്ചുപോകാന്‍ ഇനി രണ്ടുനാളുകളെ ബാക്കിയുള്ളൂ എന്ന വിഷമത്തിലാണ് ഇപ്പോൾ ജൂലിയൻ.
പ്രകൃതിഭംഗിക്കൊപ്പം തന്നെ ഈ നാടും നാട്ടുകാരും നല്കിയ സ്നേഹംനിറഞ്ഞ ഒാര്‍മകള്‍ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തുന്നതാണെന്ന് ജൂലിയന്‍ പറയുന്നു. വീടുകളില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത സ്വദേശിനന്മകളെ കുറിച്ച് പറയാന്‍ ജൂലിയന്‍ നൂറു നാവ്. സൈക്കിളില്‍തന്നെ സജ്ജീകരിച്ച ടെന്റ് സാമഗ്രികള്‍ ഉപയോഗിച്ച് തമ്പുകെട്ടിയാണ് വിശ്രമവും രാത്രിയുറക്കവുമൊക്കെ.
മെഡിക്കല്‍ ഫീല്‍ഡില്‍ ജോലിചെയ്യുന്ന ഇയാള്‍ അവധിയെടുത്താണ് നാടുകാണാനിറങ്ങിയത്. ജോലിയുടെ ഭാഗമായി വെല്ലൂര്‍ സി.എം.സി ഹോസ്പിറ്റലില്‍ പരിശീലനത്തിനെത്തിയപ്പോള്‍ കേരളം കാണാനും ഇദ്ദേഹം എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























