അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം അതിഗംഭീര ചടങ്ങുകളോടെ ദുബായിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു

അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം അതിഗംഭീര ചടങ്ങുകളോടെ ദുബായിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ മൂവര്‍ണ കൊടി ഉയര്‍ത്തി. വെള്ളിയാഴ്ച അവധി ദിവസമായിരുന്നതിനാല്‍ നിരവധി ഇന്ത്യക്കാര്‍ ചടങ്ങിനെത്തി. ഇന്ത്യന്‍ പതാകയമേന്തിയാണ് മിക്കവരും ചടങ്ങിനെത്തിയത്.
ചടങ്ങിനെത്തിയ എല്ലാവര്‍ക്കും കോണ്‍സുലര്‍ ജനറല്‍ വിപുല്‍ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച റിപ്പബ്ലിക് ദിന സന്ദേശം അദ്ദേഹം ചടങ്ങില്‍ വായിച്ചു. നടിയും പാര്‍ലമെന്റ് അംഗവുമായ വൈജയന്തിമാല വിശിഷ്ടാതിഥിയായിരുന്നു.
ഇതിന് പുറമെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ സമൂഹം ഇന്ന് നിരവധി റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദേശഭക്തിഗാനം, ഘോഷയാത്ര, മറ്റു കലാവിരുന്നുകള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
https://www.facebook.com/Malayalivartha

























