" സ്റ്റോണ്‍ കര്‍ലേവ്സ് " പക്ഷി വേട്ടയാടൽ ഭീഷണിയിൽ; ജയിൽ വാസവും പിഴയും വിധിച്ച് ദുബായ് സർക്കാർ

സ്റ്റോണ്‍ കര്‍ലേവ്സ് പക്ഷിയെ വേട്ടയാടുന്നവര്‍ക്ക് ഇനി ജയിൽ വാസവും പിഴയും. നിലവില്‍ വംശനാശ ഭീഷണി നേരിടുന്ന കിളിയാണിത്. ദുബായിയില്‍ പലരും ഈ കിളികളെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ആകര്‍ഷിക്കുകയും അതുപയോഗിച്ച് അവയെ വിളിച്ചു വരുത്തി കൊല്ലുകയും ചെയ്യുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദുബായി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ഇനി മുതൽ സ്റ്റോണ്‍ കര്‍ലേവ്സ് പക്ഷിയെ വേട്ടയാടുന്നവര്‍ക്ക് ആറുമാസത്തെ ജയില്‍ ശിക്ഷയും 20,000 ദിർഹത്തിനു മേൽ പിഴയും ഉണ്ടാകുമെന്ന് ദുബായി മന്ത്രാലയം വ്യക്തമാക്കി. പാരിസ്ഥിതികമായ ബാലന്‍സ് സംരക്ഷിക്കാന്‍ അത്യധികം അപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























