ഒറ്റ രാത്രികൊണ്ട് പെറ്റമ്മയ്ക്ക് നഷ്ടപെട്ടത് തന്റെ ഏഴ് മക്കളെ; ഷോർട്ട് സർക്യൂട്ടിൽ മക്കൾ കത്തിയമരുന്ന ദാരുണ ദൃശ്യം കണ്ട് നെഞ്ചുപൊട്ടിത്തകർന്ന് അമ്മ

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ഒരമ്മയ്ക്ക് തന്റെ 7 കുട്ടികളെയും നഷ്ടമായി. യുഎഇയിലെ ഫുജൈറയിലാണ് ദാരുണ സംഭവമുണ്ടായത്. എമിറേറ്റി യുവതിയായ ശാലിമ അല്‍ സറീദിയുടെ 5 നും 13 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ വീട്ടിലെ കുട്ടികളുടെ മുറിയില്‍ തീപ്പിടുത്തമുണ്ടായത്. കുട്ടികള്‍ കിടന്നിരുന്ന മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും എ സി പൊട്ടിത്തെറിച്ച് തീപ്പിടിക്കുകയുമായിരുന്നു. തീപ്പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് കുട്ടികള്‍ മരണപ്പെട്ടത്. 4 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളുമാണ് മുറിയിലുണ്ടായിരുന്നത്.
ഇരട്ട സഹോദരങ്ങളായ സാറ സുമയ്യ ,(5) അലി (9) ഷെയ്ഖ (10) അഹമ്മദ് (11) ഖലീഫ (13) ഷൂഖ് (15) എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ പിതാവ് നേരത്തേ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശാലിമ തന്റെ മാതാവിനൊപ്പമാണ് താമസം. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. പ്രമേഹ രോഗിയായ ശാലിമ ഇന്‍സുലിന്‍ കുത്തിവെപ്പിനായി പതിവായി പുലര്‍ച്ചെ എഴുന്നേല്‍ക്കാറുണ്ട്.
തന്റെ മുറിയുടെ വാതില്‍ തുറന്നതും അകത്തളത്തില്‍ മുഴുവന്‍ പുക വ്യാപിച്ചതാണ് അവര്‍ക്ക് കാണാനായത്. തുടര്‍ന്നാണ് ഇത് കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ നിന്നാണെന്ന് വ്യക്തമായത്.കുട്ടികള്‍ മുഴുവന്‍ മുറിയില്‍ അകപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ശാലിമ ഉടന്‍ സഹായത്തിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിക്കുകയായിരുന്നു. പക്ഷേ അഗ്നിശമനസേനയെത്തി തീയണയ്ക്കുമ്പോഴേക്കും കുട്ടികള്‍ മരണപ്പെട്ടിരുന്നു. ആ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കളും കുടുംബങ്ങളും.
https://www.facebook.com/Malayalivartha

























