റിയാദിലുള്ള വ്യാപാര കേന്ദ്രങ്ങളിലെ ഷോപ്പുകളിലും സ്‌ത്രീകള്‍ക്ക് തൊഴിലവസരം

സ്വദേശി സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഷോപ്പിങ് മാളുകളിലും അവര്‍ക്ക് അവസരം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. മാളുകളിലെ ഷോപ്പുകളില്‍ സ്ത്രികളെ നിയമിക്കുന്നതിന് തൊഴിലുടമക്ക് മന്ത്രാലയത്തിന്‍െറ പ്രത്യേക അനുമതിപത്രം ആവശ്യമുണ്ടായിരിക്കുകയില്ല. സുഗന്ധദ്രവ്യങ്ങള്‍, അലങ്കാരവസ്തുക്കള്‍, ഗിഫ്റ്റ് ഇനങ്ങള്‍, ബേക്കറി വിഭവങ്ങള്‍, മൊബൈല്‍ ഉപകരണങ്ങള്‍ തുടങ്ങി ഏത് തരം വസ്തുക്കളും വില്‍പന നടത്തുന്ന ഷോപ്പുകളിലും ബാങ്കുകളുടെ ശാഖകളിലും സ്ത്രീകള്‍ക്ക് അവസരം നല്‍കാനാണാലോചിക്കുന്നത്.
അതേസമയം, മറയിട്ട് വേര്‍തിരിക്കുന്നതടക്കം സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും അവരുടെ സേവനം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പരിമിതമായിരിക്കണമെന്നും ഉപാധി വെച്ചിട്ടുണ്ട്. ഈ നിബന്ധന പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമക്കെതിരെ 5000 റിയാല്‍വരെ പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാനടപടികളെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ഷോപ്പുകളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് തൊഴിലുടമയെ നിര്‍ബന്ധിക്കുകയില്ല. അതേസമയം സ്ത്രീകളുടെ സ്വകാര്യവസ്തുക്കള്‍ വില്‍പന നടത്തുന്ന ഷോപ്പുകളില്‍ സ്ത്രീകളെ നിര്‍ബന്ധമായും നിയമിച്ചിരിക്കണമെന്ന വ്യവസ്ഥ തുടരും. സ്ത്രീകള്‍ക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്ന ഏത് തരം തൊഴിലുകളെടുക്കുന്നതിന് സാധ്യവും അനുയോജ്യവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന തൊഴില്‍ മന്ത്രാലയത്തിന്റെ മുന്‍തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ക്കായി പുതിയ തൊഴിലിടങ്ങള്‍ അനുവദിക്കാന്‍ ആലോചിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha