" ഭരണാധികാരികള്‍ മോശമായി പെരുമാറിയിട്ടില്ല " !; വലീദ് ബിന്‍ തലാല്‍ രാജകുമാരന് ഒടുവിൽ മോചനം

അഴിമതി കേസിൽ അറസ്റ്റിലായിരുന്ന ശതകോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് രണ്ടു മാസത്തിനുശേഷം മോചനം. വാര്‍ത്താ ഏജന്‍സികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച്ച അദ്ദേഹം വീട്ടിൽ എത്തിച്ചേർന്നു.
റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം വലീദിന്റെ അഭിമുഖം റിപ്പോര്‍ട്ട് ചെയ്തിന്റെ പിന്നാലെയാണ് മോചനം. നിരപരാധിത്വം തെളിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിട്ടയക്കുമെന്നാണ് കരുതുന്നതെന്നും തന്നോട് ഭരണാധികാരികള്‍ മോശമായി പെരുമാറിയിട്ടില്ലെന്നും വലീദ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലെ സ്യൂട്ടില്‍ നിന്നും നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നവംബര്‍ നാലിനാണ് വലീദ് അടക്കം 200ഓളം രാജകുമാരന്‍മാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ബിസിനസുകാരുമടക്കം 250ഓളം പേര്‍ സൗദിയില്‍ അറസ്റ്റിലായത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ നീക്കത്തിലാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദര പുത്രനും നിക്ഷേപ സ്ഥാപനമായ കിങ്ഡം ഹോള്‍ഡിംഗും എംബിസി ചാനലിന്റെ നിയന്ത്രകനുമായ വലീദ് ബിന്‍ തലാല്‍ ആണ് നിയമ വിരുദ്ദത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവയ്‌ക്കേണ്ടി വന്നത്. ഇതോടൊപ്പം തന്നെ ന്യൂസ് കോര്‍പ്, സിറ്റി ഗ്രൂപ്പ്, ട്വിറ്റര്‍ എന്നിവയിലടക്കം ഇദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളിലായിരുന്നു വലിദ് രാജകുമാരനെതിരെ ഉയർന്നിരുന്നത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ എംബിസി ചാനല്‍ ഗ്രൂപ്പ് ഉടമ വലീദ് ആലുഇബ്രാഹിമിനെയും വിട്ടയച്ചിട്ടുണ്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവില്‍ തിരിച്ചടക്കുന്നതിന് ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കിയതിനെ തുടര്‍ന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























