ഒമാനിൽ ഈ തസ്തികകളിൽ വിദേശികൾക്ക് ജോലി ചെയ്യാൻ കഴിയില്ല; 87 തസ്തികകളില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ഒമാൻ

ഒമാനിൽ 87 തസ്തികകളില്‍ വിദേശികളെ ജോലിക്കായി തെരഞ്ഞെടുക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചു. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ താൽക്കാലിക വിസ നിരോധനം. ആറുമാസത്തേക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്ബക്രിയാണ് ഇക്കാര്യമറിയിച്ചത്. സ്വകാര്യ മേഖലയിലെ 10 തൊഴില്‍ വിഭാഗങ്ങളിലായുള്ള തസ്തികകള്‍ക്കാണ് നിരോധനം ബാധകമായിരിക്കുന്നത്. ഐ.ടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്ട്രേഷന് ആന്‍ഡ് എച്ച്.ആര്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍/മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എന്‍ജിനീയറിങ്, ടെക്നിക്കല്‍ എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ ആറു മാസത്തേക്ക് പുതിയ വിസ ലഭിക്കുകയില്ല.
പുരുഷ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങി മലയാളികള്‍ കൂടുതലായി ജോലിചെയ്യുന്ന തസ്തികകള്‍ വിലക്കിലാണ്. അതുകൊണ്ട് പുതുതായി ഈ മേഖലകളില്‍ ജോലി അന്വേഷിക്കുന്നവർക്ക് ഒമാന്‍ സര്‍ക്കാറിന്റെ തീരുമാനം വലിയൊരു അടി തന്നെയാണ്. എന്നാൽ ഇപ്പോൾ ജോലിചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതിന് തടസമൊന്നുമില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ മുഴുസമയ ജോലിക്കാരായി ഉള്ള സ്ഥാപനങ്ങള്‍ മാത്രമാകും വിലക്കിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നത്.
ക്ലീനര്‍, നിര്‍മാണത്തൊഴിലാളി, കാര്‍പെന്റര്‍ തുടങ്ങിയ തസ്തികകളില്‍ ഒമാനില്‍ വിസ നിരോധനം നിലവിലുണ്ട്. 2013 നവംബറില്‍ ഏര്‍പ്പെടുത്തിയ ഇൗ വിസ നിരോധനം ഒാരോ ആറുമാസം കൂടുമ്പോഴും പുതുക്കിവരുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























