അവിഹിത ഗർഭം ധരിക്കുന്നവർക്ക് ഫ്‌ളാറ്റില്‍ അലസിപ്പിക്കലും സര്‍ജിറിയും; ഒടുവിൽ ഡോക്ടർക്ക് കിട്ടിയത് കിടിലൻ പണി

ഫ്‌ളാറ്റില്‍ അനധികുത ഗര്‍ഭഛിദ്രവും സര്‍ജറിയും നടത്തി വന്ന ഡോക്ടര്‍ അറസ്റ്റില്‍. ദുബായ് ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ലൈസന്‍സില്ലാതെ പ്രവത്തിച്ച സ്ഥാപനത്തിലെ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു. അവിഹിത ഗര്‍ഭം ധരിക്കുന്നവര്‍ക്കു ഗര്‍ഭഛിദ്രം നടത്തി കൊടുക്കുന്നതാണ് ഇവരുടെ പ്രധാനജോലി.
ലൈസന്‍സ് ഇല്ലാതെയുള്ള ചികിത്സകളിലൂടെ ആളുകളുടെ ജീവന്‍ അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ചു എന്ന പേരിലാണു ഡോക്ടര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷയ്ക്കായി കേസ് പബ്ലിക്ക് പ്രോസിക്യൂഷനു വിട്ടു. ലൈസന്‍സ് ഉള്ള സ്ഥാപനമാണ് എന്നും ലൈസന്‍സുള്ള ഡോക്ടര്‍ ആണ് എന്നും തെറ്റുദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ചികിത്സ നടത്തിരുന്നത്.
https://www.facebook.com/Malayalivartha

























