ഇവന്റെ മൂല്യം മൂന്ന് മില്യണ്‍ ഡോളർ! ; ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദർശനത്തിന്

ഷാര്‍ജ : ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദര്‍ശനത്തിന് വെച്ചു. ഏകദേശം 11 മില്യണ്‍ ദിര്‍ഹം (19 കോടി രൂപ) വിലയും 64 കിലോഗ്രാം ഭാരവുമുള്ള മോതിരമാണ് ഇപ്പോള്‍ പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണമോതിരം എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു കഴിഞ്ഞു ഈ വമ്പൻ. ഷാര്‍ജയിലെ സഹാറ സെന്ററിലാണ് ഭീമന്‍ മോതിരം പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായ തൈബ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ മോതിരം അറിയപ്പെടുന്നത് 'നജ്മത്ത് തൈബ ' (തയിബയുടെ നക്ഷത്രം) എന്ന പേരിലാണ്.
21 കാരറ്റ് തനി തങ്കത്താല്‍ നിര്‍മ്മിച്ച ഈ മോതിരത്തിന് 64 കിലോ ഭാരമുണ്ട്. ഇതില്‍ 5.1 കിലോ ഇവയില്‍ പതിപ്പിച്ച വിവിധ കല്ലുകളുടെ ഭാരമാണ്. 55 സ്വര്‍ണ്ണ പണിക്കാര്‍ 10 മണിക്കൂര്‍ ജോലി സമയം എന്ന ക്രമത്തില്‍ 45 ദിവസം കൊണ്ടാണ് ഈ ഭീമന്‍ മോതിരത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
ദുബായ് ആസ്ഥാനമായ ടായിബ കമ്പനിയാണ് മോതിരത്തിന്റെ ഉടമസ്ഥര്‍. ഇത്തരമൊരു മോതിരം 2000ല്‍ നിർമ്മിക്കുമ്പോൾ ചെലവായത് ഏതാണ്ട് 5,47,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ വില വര്‍ധനവും മറ്റുമായി മോതിരത്തിന്റെ മൂല്യം മൂന്ന് മില്യണ്‍ ഡോളറില്‍ എത്തി. ഷാര്‍ജയിലെ സഹാറ സെന്ററില്‍ ഒരു മാസം ഈ മോതിരം അധികൃതര്‍ പ്രദര്‍ശനത്തിന് വെക്കും.
https://www.facebook.com/Malayalivartha

























