ഡ്രോണുകൾക്ക് വിലക്കുമായി ദുബായ് സർക്കാർ; മാനദണ്ഡങ്ങൾ ലംഘിക്കുന്നവര്‍ക്ക് പിഴയും ജയിൽ വാസവും

യു.എ.ഇയില്‍ ഡ്രോണ്‍ ഉപയോഗത്തിന് നിരോധനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ നിയമാനുസൃതം ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത് 4100 പേര്‍ക്ക് മാത്രമായിരിക്കും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ കണക്കാണിത്.
ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം പിഴയോ മൂന്ന് വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 561 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജനങ്ങള്‍ക്ക് അപകടമുണ്ടാകാതെ സുരക്ഷിതമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയത്തില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പദവി വഹിക്കുന്ന മേജര്‍ ജനറല്‍ ഡോ. അഹമ്മദ് നാസര്‍ അല്‍ റൈസി പറഞ്ഞു.
https://www.facebook.com/Malayalivartha

























