സൗദിവല്‍ക്കരണം ശക്തമാകുന്നു; നവംബറോടെ ഈ മേഖലകളിലുള്ള വിദേശികൾക്ക് ജോലി നഷ്ടമാകും

സൗദിവല്‍ക്കരണം ശക്തമാകുകയാണ്. ഇത് പൂർണമായും നടപ്പിലാക്കാനുള്ള മന്ത്രിയുടെ ഉത്തരവ് ലഭിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചിട്ടുണ്ട്. പന്ത്രണ്ട് തൊഴിൽ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാകും.
ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, വാച്ചുകള്‍, കണ്ണടകള്‍ എന്നിവ വില്‍ക്കുന്ന കടകളിലും സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം അടുത്ത നവംബറോടെ കൊണ്ടുവരും. മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, കാര്‍പെറ്റ്, പലഹാരം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം 2019 ജനുവരിയില്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഈ തൊഴിൽ മേഖലകളില്‍ കൂടുതലും ജോലി ചെയ്യുന്നത് വിദേശികള്‍ ആണ്. സൗദിവല്‍ക്കരിക്കുന്നതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികൾക്ക് ജോലി നഷ്ടപ്പെടും.
https://www.facebook.com/Malayalivartha

























