ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് ഇന്ത്യാക്കാര്‍ ഒന്നാം സ്ഥാനത്ത്

ദുബായിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് ഇന്ത്യാക്കാര്‍ക്ക് ഒന്നാം സ്ഥാനം. കഴിഞ്ഞ ആറു മാസത്തിനിടെ നടന്ന ഭൂമി കെട്ടിട നിക്ഷേപങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരുടേതായിരുന്നു.
ഇന്ത്യാക്കാരും പാകിസ്‌താനികളും ബ്രട്ടീഷുകാരുമാണ് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്മാര്‍. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരം 9739 ഇടപാടുകളാണ് മൂന്നു രാജ്യക്കാരും ചേര്‍ന്ന് നടത്തിയത്. രണ്ടാം സ്ഥാനം ബ്രിട്ടും മൂന്നാം സ്ഥാനം പാകിസ്ഥാനുമാണ്. അമേരിക്ക, റഷ്യ , അഫ്‌ഗാനിസ്ഥാന്‍. കാനഡ കമ്പനികളും ഇവിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha