അബുദബിയില്‍ എസ്മ ചികിത്സാ ഉപകരണ അളവ് മാനദണ്ഡം നിശ്ചയിച്ചു

സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ ചികിത്സാ ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് എമിറേറ്റ്‌സ് സ്റ്റാന്‍ഡേഡൈസേഷന്‍മെട്രോളജി അതോറിറ്റി (എസ്മ) അളവ് മാനദണ്ഡം നിശ്ചയിച്ചു. ജി.സി.സി തലത്തില്‍ ആദ്യമായാണ് ചികിത്സാ ഉപകരണങ്ങളുടെ അളവ് മാനദണ്ഡം നിശ്ചയിക്കുന്നത്.
ചികിത്സാ ഉപകരണങ്ങളുടെ കൃത്യത നിരീക്ഷിക്കുന്നതിനുള്ള പതിവ് പരിശോധന ആരംഭിച്ചത് അറിയിക്കാന്‍ എസ്മ ജീവനക്കാര്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സന്ദര്‍ശനം നടത്തിയതായി എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ആല്‍ മഈനി അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശ സംരംക്ഷണം ഉറപ്പാക്കുന്നതിനും അവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് നടപടി. ഇതു സംബന്ധിച്ച് നഗരസഭകളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി കാമ്പയിന്‍ ആരംഭിക്കും. ദുബൈ എമിറേറ്റിലാണ് കാമ്പയിന്‍ ആരംഭിക്കുകയെന്നും അബ്ദുല്ല ആല്‍ മഈനി പറഞ്ഞു
https://www.facebook.com/Malayalivartha

























