ഇനി വീട്ടിലിരുന്നും മരുന്ന് വാങ്ങിക്കാം; യു എ ഇയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

വീട്ടിലിരുന്നു തന്നെ യാതൊരു പ്രയാസവുമില്ലാതെ എല്ലാത്തരം സാധനങ്ങളും വാങ്ങാൻ കഴിയുന്ന ഒരു കാലത്തിലേക്ക് നമ്മൾ എത്തിയിരിയ്ക്കുകയാണ്. ഇതിനായി ഒട്ടനവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.
ആസ്റ്റര്‍ ഫാര്‍മസിയുടെ പുതിയ കണ്ടെത്തൽ ഏവർക്കും ഉപകാരപ്പെടുമെന്ന അവകാശവാദമാണ് വിദഗ്ദ്ധർ ഉന്നയിക്കുന്നത്. മരുന്ന് വീട്ടിലെത്തിനായുള്ള മൊബൈൽ ആപ്പ്ളിക്കേഷനുമായാണ് യു എ ഇയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ വരവ്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് ആരോഗ്യ സമ്മേളനത്തിലാണ് ആസ്റ്റര്‍ ഫാര്‍മസി മരുന്നുകള്‍ ആവശ്യക്കാരെ തേടിയെത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്.ഒരു പക്ഷെ യു എ ഇയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷൻ ആസ്റ്റര്‍ ഫാര്‍മസിയുടേത് തന്നെയായിരിക്കും.
മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാവുന്ന www.asteronline.com മിന്റെ തുടര്‍ച്ചയായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍.
പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും ആസ്റ്റര്‍ ഫാര്‍മസി എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഓര്‍ഡര്‍ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് വീട്ടിലെത്തും. മരുന്നുകള്‍ക്ക് പുറമെ ആസ്റ്റര്‍ പുറത്തിറക്കുന്ന ആരോഗ്യ ഉല്‍പന്നങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാം.
https://www.facebook.com/Malayalivartha

























