ഇനി സ്വദേശികൾക്ക് മാത്രമല്ല, പ്രവാസികൾക്കും റേഷൻ സമ്പ്രദായമൊരുക്കി ഖത്തർ

ഖത്തറിൽ സ്വദേശികൾക്ക് മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശം. സെൻട്രൽ മുൻസിപ്പൽ കൗൺസിലാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. ഈ നിർദ്ദേശം നിർദ്ദേശം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ സ്വദേശികൾക്ക് മാത്രം ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ പ്രവാസികൾക്കും റേഷനായി ലഭിക്കും.
മാത്രമല്ല ഇപ്പോൾ ലഭ്യമായ ഭക്ഷണ സാധനങ്ങൾക്കൊപ്പം കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താനും മുൻസിപ്പൽ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചസാര, പാൽ, പാചക എണ്ണ, ധാന്യപ്പൊടി, തുടങ്ങിയവയാണ് റേഷൻ സമ്പ്രദായത്തിലൂടെ ഖത്തറിലെ പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫ്രോസൻ ചിക്കൻ, കുട്ടികൾക്കുള്ള പാൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. നിത്യോപയോഗ സാധനങ്ങൾക്കു വില കൂടുന്നതിനാലാണ് പ്രവാസികളെ കൂടി പൊതു വിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുൻസിപ്പൽ കൗൺസിൽ മുന്നോട്ടു വച്ചത്.
പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ ഇതു സഹായകമാകുമെന്ന് മുൻസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അബ്ദുല്ല അൽ ഖാലി വ്യക്തമാക്കി. ഖത്തറിലെ പൊതു പാർക്കുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിനം മുൻസിപ്പൽ കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്. പാർക്കുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനും അഗ്നിശമന സംവിധാനങ്ങളുടെ പരിശോധന കൂടുതൽ ശക്തമാക്കുന്നതിനും മുൻസിപ്പൽ കൗൺസിൽ നിർദ്ദേശം വച്ചു. ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വാർഷിക ലൈസൻസ് ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























