കാറുകളിൽ മൊബൈല്‍ ഹോള്‍ഡറുകൾ ഉള്ളവർക്ക് പിടി വീഴും; കടുത്ത നിർദ്ദേശങ്ങളും പിഴയുമായി ഒമാൻ

വാഹന നിയമനങ്ങൾ കർശനമാക്കിയിരിക്കുന്ന ഒമാനിൽ പുതിയൊരു ട്രാഫിക് നിയമം എത്തിയിരിക്കുകയാണ്. ഇത്തവണ കാറിനുളളില്‍ മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍ ഉണ്ടെങ്കിലാണ് പിടി വീഴുക.
15 ഒഎംആര്‍ വരെയാണ് പിഴ ഈടാക്കുക എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ റോഡ് ഉപയോക്താക്കളെ സുരക്ഷിതമാക്കാന്‍ റോയല്‍ ഒമാന്‍ പോലീസ് നിരവധി പുതിയ നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 1 മുതലായിരിക്കും പുതിയ നിയമങ്ങൾ നടപ്പിലാവുക.
റിപ്പോര്‍ട്ടുകൾ പ്രകാരം വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഏത് ഉപകരണം ഉണ്ടെങ്കിലും അവയ്ക്ക് പിഴയും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റ് ഇടുകയും ചെയ്യും. മൊബൈല്‍ ഫോണുകള്‍ ഡ്രൈവര്‍മാരെ വ്യതിചലിക്കുന്നതിനാണ് ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതരായതെന്നു അധികൃതർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























