സൗദിയിൽ സ്ത്രീകൾക്ക് വീണ്ടും അവസരണങ്ങളൊരുക്കി സർക്കാർ; ഇനി മുതൽ റസ്റ്റോറന്റുകളിലും ജോലി ചെയ്യാം !

സൗദിയിൽ സ്ത്രീകൾക്ക് കൂടുതൽ മേഖലകളിൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ. പുതിയ തീരുമാന പ്രകാരം സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്റ്റോറന്റുകളിലും ജോലി ചെയ്യാം. സൗദിയിൽ സ്ത്രീകള്‍ക്ക് ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പുതിയ തീരുമാനം.
16 റസ്റ്റോറന്റകളില്‍ പദ്ധതിയുടെ ട്രയലിന്റെ ഭാഗമായി സ്ത്രീകളെ ജോലിക്ക് നിയമിക്കും. ആദ്യഘട്ടത്തില്‍ 16 റസ്റ്റോറന്റുകളിലേയ്ക്കും സ്വദേശി വനിതകളെയാകും നിയമിക്കുക. കൂടുതല്‍ സ്ത്രീകളെ ഈ മേഖലയില്‍ നിയമിക്കാനായി റസ്റ്റോറന്റ് ഉടമകളുമായി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha

























