ഇനി ആകാശത്തിലൂടെ പറക്കാം ! ; ഗിന്നസ് റെക്കോർഡ് നേട്ടവുമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ ' സിപ് ലൈൻ ' റാസ് അല്‍ ഖൈമയിൽ

ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ എന്ന ബഹുമതി നേടി റാസ് അല്‍ ഖൈമ ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരില്‍ നിന്ന് ഔദ്യോഗിക സാക്ഷ്യ പത്രം ഏറ്റുവാങ്ങി.
ജെബൽ ജൈസ് കൊടുമുടിയുടെ മുകളിൽ നിന്നും 120 കിലോമീറ്റർ സ്പീഡിൽ താഴോട്ട് പറക്കുന്ന അനുഭവമായിരിക്കും ഈ സിപ് വയർ നിങ്ങൾക്കേകുന്നത്. 2.83 കിലോമീറ്റർ നീളമുള്ള സിപ് ലൈന്‍ റാക്ക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് പണികഴിപ്പിച്ചത്.
സമുദ്രനിരപ്പിൽ നിന്നും 1680 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ സിപ് ലൈൻ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ ഉയരത്തേക്കാൾ നീളമുണ്ട് ഈ സിപ് ലൈനിന്. 28 ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളുടെ ദൂരത്തിൽ മരുഭൂമിക്ക് മുകളിലൂടെയുള്ള സഞ്ചാരത്തിന്റെ അതുല്യ അനുഭവം ഈ സിപ് ലൈൻ നല്കുമെന്നത് ഉറപ്പ്.
റാക് ടൂറിസം അതോറിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. 650 ദിര്‍ഹമാണ് ഓരോ വ്യക്തികള്‍ക്കും ഈടാക്കുക. ആദ്യഘട്ടത്തില്‍ പ്രതിദിനം 250 പേര്‍ക്കാണ് സിപ് ലൈനിലൂടെ സവാരി നടത്തുന്നതിന് അവസരമൊരുങ്ങുക.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha

























