ജയിലിൽ മിന്നൽ പരിശോധന; പിടിച്ചെടുത്തത് ഒട്ടനവധി മൊബൈൽഫോണുകളും മയക്കുമരുന്നും

കുവൈത്ത് സിറ്റി: ജയിലിലേക്ക് നിരോധിത വസ്തുക്കള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒട്ടനവധി മൊബൈൽഫോണുകളും മയക്കുമരുന്ന് ഉല്പന്നങ്ങളും കണ്ടെത്തി.
കഴിഞ്ഞ ദിവസം കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് തടവുകാരില്‍നിന്ന് മൊബൈല്‍ ഫോണുകളും മയക്കുമരുന്ന് ഉല്പന്നങ്ങൾ പിടിച്ചെടുത്തത്.
വിവിധ സെല്ലുകളില്നിന്നായി 1056 മൊബൈല്‍ ഫോണുകളും 301 ഗ്രാം മയക്കുമരുന്നുമാണ് പിടികൂടിയത്. ആന്റി നാര്‍ക്കോട്ടിക് വിഭാഗവും ജയില്‍ സുരക്ഷാ വകുപ്പും സംയുക്തമായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. തടവുകാരെ ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























