യു എ ഇയില്‍ റേഡിയോ മാംഗോയ്‌ക്ക് ഹൃദ്യമായ വരവേല്പ്

റേഡിയോ മാംഗോയ്‌ക്കു ദുബായില്‍ ഹൃദ്യമായ വരവേല്‌പ്. നേരിട്ടും സമൂഹ മാധ്യമങ്ങള്‍ വഴിയും അനുമോദനങ്ങളറിയിച്ചതു നൂറുകണക്കിനു മലയാളികളാണ്. മലയാള മാസപ്പിറവിയില്‍ തുടക്കമിട്ട 96.2 എഫ് എം ആദ്യദിവസം തന്നെ ഹിറ്റായെന്നു ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്ത വീട്ടമ്മമാരടക്കമുള്ളവര്‍ പറഞ്ഞു. പാട്ടിനൊപ്പം വാര്‍ത്തയും കൂടി ഒരുമിക്കുന്നതിലായിരുന്നു ചിലരുടെ ആഹ്ലാദം. മൊബൈലിലും ഓണ്‍ലൈനിലും റേഡിയോ മാംഗോ കിട്ടുമെന്നുള്ളതാണ് ഏറെ സൗകര്യമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അഞ്ചുലക്ഷത്തിലധികം മലയാളികളുള്ള ദുബായില്‍ റേഡിയോയ്‌ക്കുള്ള സ്വാധീനം പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് റോഡിയോ മാംഗോയും. കഫ്‌റ്റീരിയ, ഗ്രോസറി, സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹെയര്‍ ഡ്രസിങ് സലൂണുകള്‍ വസ്‌ത്ര വില്‌പന ശാലകള്‍ എന്നിവിടങ്ങളിലെല്ലാം നാട്ടിലെ പാട്ട് തരംഗമാകാനൊരുങ്ങുകയാണ്.
റേഡിയോ മാംഗോയുടെ അഞ്ചാമത്തെ സ്റ്റേഷനാണ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. വെള്ളരിക്കാപട്ടണം. ഹിന്ദിസ്ഥാന്‍. ബാക്ക് ടു ബാക്ക്, മാംഗോ മോണിങ്‌സ്. ഗപ്‌ഷപ്, ടൈംപാസ്. 962 ഡ്രൈവ്, സിറ്റി ലൈറ്റ്‌സ് മുദ്ദുഗവു, പാട്ട് ഓണ്‍ ഡിമാന്‍ഡ്, സെലിബ്രിറ്റി അഭിമുഖങ്ങളായ സ്‌ട്രെയ്‌റ്റ് ടോക്ക്, സ്‌പോട്‌ലൈറ്റ് തുടങ്ങിയവയാണു പ്രധാന പരിപാടികള്‍. ലോകത്ത് എവിടെ നിന്നും ലൈവ് സ്‌ട്രീമിങ്ങിനു വെബ്‌സൈറ്റ് www.radiomango.ae
https://www.facebook.com/Malayalivartha